January 15, 2026

മജീഷ്യൻ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡി.എ.സി സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരായ ആരോപണത്തിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മുൻ ജീവനക്കാരന്‍റെയും രക്ഷിതാക്കളുടെയും വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ കരുവന്നൂർ കരിപ്പാകുളം വീട്ടിൽ കെ.കെ. ശിഹാബ് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കേസെടുത്ത് അന്വേഷണത്തിന് കമീഷൻ ഉത്തരവിട്ടത്. മുതുകാടിന്‍റെ സ്ഥാപനത്തിൽ 2017 മുതൽ ജോലി ചെയ്ത മലപ്പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ സി.പി. ശിഹാബാണ് വാർത്തസമ്മേളനത്തിൽ ആരോപണങ്ങൾ ഉന്നയിച്ചത്. പിന്നാലെ നിരവധി രക്ഷിതാക്കളും രംഗത്തെത്തി. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ പീഡിപ്പിക്കുന്നതായി സമൂഹ മാധ്യമങ്ങളിലും ആരോപണം ഉയർന്നു. ഈ സാഹചര്യത്തിലാണ് കമീഷനെ സമീപിച്ചത്​.

സർക്കാറിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കുകയും വൻതോതിൽ പണപ്പിരിവ്​ നടത്തുകയും ചെയ്യുന്നതും സമൂഹം ഏറെ ആദരവോടെ കാണുന്ന ഗോപിനാഥ് മുതുകാടിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതുമായ സ്ഥാപനത്തിനെതിരായ ആരോപണമായതിനാലാണ്​ അന്വേഷണം ആവശ്യപ്പെട്ടതെന്ന് കെ.കെ. ശിഹാബ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *