തിരുവനന്തപുരം.ലോക താന്ത്രിക് ജനതാദൾ കേരള സംസ്ഥാന പ്രസിഡണ്ടായി ബി.എം. സുഹൈലിനെ തിരുവനന്തപുരത്ത് ചേർന്ന പ്രവർത്തക സമ്മേളനം തിരഞ്ഞെടുത്തു. എൽജെഡി അഖിലേന്ത്യ പ്രസിഡന്റ് ജാവിദ് റാസ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ എൽ ജെ ഡി യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഭിന്നിച്ചു നിൽക്കുന്ന സോഷ്യലിസ്റ്റുകളെ ഒരു കൊടിയുടെ കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും പുതുതായി ചുമതലയേറ്റ ബി എം സുഹൈൽ പറഞ്ഞു. എൽജെഡി സ്ഥാപക അംഗമാണ് സുഹൈൽ.
