ആറ്റിങ്ങൽ : മതേതരത്വം തകർക്കപ്പെടുന്ന ഇന്ത്യയും, മതരാഷ്ട്രവാദവും എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യാ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. രാജ്യത്തിന്റെ മതേതരത്വത്തെയും ഭരണഘടനയും ബഹുസ്വരതയും അട്ടിമറിക്കുന്ന കേന്ദ്രസർക്കാറിന്റെ ഇടപെടലുകളുടെ ഒടുവിലത്തെ ഉദാഹരണമാണ് അയോധ്യ. രാജ്യത്തിന്റെ മതേതരത്വം അത്യന്തം അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേളയിൽ എ ഐ വൈ എഫ് അതിനെതിരായുള്ള രാജ്യവ്യാപക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നു. അതിന്റെ ഭാഗമായി യൂണിറ്റ് കേന്ദ്രങ്ങളിൽ ഇന്ത്യ സംരക്ഷണ സംഗമങ്ങൾ സംഘടിപ്പിച്ചു . കരിച്ചിൽ യൂണിറ്റിൽ സംഘടിപ്പിച്ച സംഗമത്തിന് നവീൻ അധ്യക്ഷനായി യൂണിറ്റ് സെക്രട്ടറി ജഗൻ സ്വാഗതം ആശംസിച്ചു. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് പി എസ് ആന്റസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. അരുൺ ചന്ദ്രൻ, വിസ്മയ്, കാർത്തിക്ക്,പ്രജിൻ ബാബു, പിയാന്റസ്, പ്രിയരാഗ് എന്നിവർ പങ്കെടുത്തു
