മുടപുരം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അഴൂർ യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബ സംഗമവും പെരുങ്ങുഴി പെൻഷൻഭവനിൽ ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാമദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെ.സുധാകരൻ അധ്യക്ഷത വഹിച്ചു. 2023 ലോക വനിതാ വോളിബോൾ ടീമിന് സ്വർണമെഡൽ നേടിയ അസിസ്റ്റന്റ് കോച്ഛ് എസ്. ടി. ഹരിലാൽ ,പെൻ ഡ്രൈവ് പുസ്തകത്തിന് ഒൻപത് വേൾഡ് റിക്കാർഡ് പുരസ്കാരം നേടിയ സെലീന സലാവുദീൻ എന്നിവരെ ആദരിച്ചു.യൂണിറ്റ് സെക്രട്ടറി എ. ഹാരീദ് റിപ്പോർട്ടും ട്രഷറർ വി.നടരാജൻ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു .ബ്ലോക്ക് സെക്രട്ടറി എസ്.നാസറുദീൻ ,സംസ്ഥാന കൗൺസിലർ കെ.രവി,ജില്ലാ കമ്മിറ്റി അംഗം എം.പ്രസന്ന ,ബ്ലോക്ക് പ്രസിഡന്റ് ഉമാമഹേശ്വരൻ,രക്ഷാധികാരി എസ്.സദാശിവൻ പിള്ള ,യൂണിറ്റ് വൈസ് പ്രസിഡന്റ് സജിതൻ .ബി.എസ് ,ജോയിന്റ് സെക്രട്ടറി എം.നടേശൻ ആശാരി എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി എൻ.ബാലകൃഷ്ണൻ ഉണ്ണിത്താൻ ,സി.നാരായണൻ ,എസ്.സദാശിവൻ പിള്ള, ജി.ബേബി ( രക്ഷാധികാരികൾ ), ജെ.സുധാകരൻ(പ്രസിഡന്റ്),ബി.എസ്.സജിതൻ,എ. വിശ്വനാഥൻ ചെട്ടിയാർ,കെ.പി.ഭദ്രാമ്മ ( വൈസ് പ്രസിഡന്റ് ),എ.ഹാരീദ് ( സെക്രട്ടറി ) ,എം.നടേശൻ ആശാരി ,വി.രാജൻ ചെട്ടിയാർ,സെലീന സലാവുദീൻ ( ജോയിന്റ് സെക്രട്ടറിമാർ ),വി.നടരാജൻ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു
