തിരുവനന്തപുരം: ഈ വർഷം പൂർണമായും പ്രവർത്തനസജ്ജമാക്കാനുള്ള തരത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ അന്തിമഘട്ടത്തിലേക്ക്. എല്ലാ മേഖലയിലും നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്. നിർണായകമായ ബ്രേക്ക് വാട്ടറിന്റെ പണി 90 ശതമാനത്തിലധികം പൂർത്തിയാക്കാനായി. ബെർത്തിന്റെയും യാർഡിന്റെയും ആദ്യഘട്ട നിർമാണം അവസാനഘട്ടത്തിലാണ്. ; പുലിമുട്ട് പൂർത്തിയാകാനുള്ളത് 225 മീറ്റർ മാത്രം. മേയ് മാസത്തിൽ കമ്മിഷനിങ് നടത്തി ഡിസംബറിൽ പൂർണമായും പ്രവർത്തനസജ്ജമാവുകയാണ് ലക്ഷ്യം.

