മടവൂർ ഗ്രാമപഞ്ചായത്തിൽ വർക്കല എം എൽ എ അഡ്വ : വി ജോയിയുടെ ആസ്ഥി വികസന ഫണ്ടിൽ ഉൾപ്പടുത്തി 25-ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഇലവുംകുന്ന് – വേട്ടക്കാട്ട് കോണം റോഡ് ഉദ്ഘാടനം ചെയ്തു.മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ബിജുകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി എൻ മുരളീധരൻ സിപിഐഎം ലോക്കൽ സെക്രട്ടറി അഡ്വ ബിനു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി എംറസിയ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങൾ എം എസ് റാഫി ബി എസ്ഹർഷ കുമാർ വാർഡ് മെമ്പർ ഇന്ദു എസ് രാജീവ് എന്നിവർ പങ്കെടുത്തു.

