തിരുവനന്തപുരം : നഗരക്കാഴ്ചകൾ ആസ്വദിക്കാൻ രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ കൂടി നിരത്തിൽ ഇറക്കി. വ്യാഴാഴ്ച ഫ്ലാഗ് ഓഫ് ചെയ്ത ബസിൽ മന്ത്രി എം.ബി. രാജേഷ്, മന്ത്രി കെ.ബി. ഗണേഷ്കുമാർ, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, വി.കെ. പ്രശാന്ത് എം.എൽ.എ, കൗൺസിലർമാർ, കെ.എസ്.ആർ.ടി.സി ജോയന്റ് മാനേജിങ് ഡയറക്ടർ പ്രമോജ് ശങ്കർ എന്നിവർ ആദ്യയാത്രക്കാരായി. തിരുവനന്തപുരം കോർപറേഷൻ സ്മാർട്ട്സിറ്റി പദ്ധതിയിലൂടെയാണ് രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ കെ.എസ്.ആർ.ടി.സിക്ക് വാങ്ങിനൽകിയത്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഇവ സർവിസ് നടത്തും. റൂട്ടുകളിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
