കിഴുവിലം..സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രസർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ന്യൂഡൽഹി ജന്തർ മന്തറിൽ നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കിഴുവിലത്ത് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ചിറയിൻകീഴ് എൻഇഎസ് ബ്ലോക്കിൽ ചേർന്ന ഐക്യദാർഢ്യ സദസ്സ് മനോജ് ബി ഇടമന ഉദ്ഘാടനം നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജിത, ഏരിയ കമ്മിറ്റിയംഗം വേണുഗോപാലൻ നായർ ഹരീഷ് കിഴുവിലം, കിഴുവിലം എൽസി സെക്രട്ടറി ആർ കെ ബാബു കോരാണി സനൽ സിപിഐ നേതാവ് അൻവർ, ഗ്രാമപഞ്ചായത്ത് അംഗം ഗോപൻ വലിയ ഏല തുടങ്ങിയവർ പങ്കെടുത്തു.
