വിജയ് നായകനായി ഇനിയെത്താനുള്ള ചിത്രം ദ ഗോട്ടാണ്. ദ ഗോട്ട് എന്ന വിജയ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തും നടക്കുകയാണ്. ക്ലൈമാക്സാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. തിരുവനന്തപുരത്ത് ആരാധകര്‍ക്കൊപ്പം വിജയ്‍യെടുത്ത സെല്‍ഫി ഫോട്ടോ ഹിറ്റായിരിക്കുകയാണ്
കേരളത്തിലെത്തിയ വിജയിയെ കാണാൻ ആരാധകര്‍ തടിച്ചുകൂടിയ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. കേളത്തിലും വലിയ ആരാധകരുള്ള ഒരു താരവുമാണ് ദളപതി വിജയ്. വിജയ്യുടെ ലിയോയാണ് തമിഴ് സിനിമകളുടെ കളക്ഷനില്‍ കേരള ബോക്സ് ഓഫീസില്‍ ഒന്നാം സ്ഥാനത്തും ഉള്ളത്. ദളപതി വിജയ് നായകനാകുന്ന ചിത്രം ദ ഗോട്ടാണ് കേരളത്തിലടക്കമുള്ള ആരാധകര്‍ ഇനി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയുടെ സംഗീതത്തിലുള്ള ദ ഗോട്ടിന്റെ അപ്ഡേറ്റിനായി അധികം കാത്തിരിക്കേണ്ടേന്ന് വെങ്കട് പ്രഭു വ്യക്തമാക്കിയിട്ടുണ്ട്.
