
ആറ്റിങ്ങൽ എം.പി അടൂർ പ്രകാശിൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് അഴൂരിലെ തെറ്റിച്ചിറ വാർഡിൽ സ്ഥാപിച്ച രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു. തെറ്റിച്ചിറയിൽ സ്ഥാപിച്ച ലൈറ്റ് വാർഡ് മെമ്പർ മുട്ടപ്പലം സജിത്തും തെറ്റിച്ചിറയിലെ ലൈറ്റ് വാർഡ് നിവാസിയായ ബിനുവും ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ എ.ആർ. നിസാർ, കെ. രഘുനാഥൻ, പഞ്ചായത്തംഗം നെസിയാ സുധീർ, മാടൻവിള നൗഷാദ്, എസ്. ശിവപ്രസാദ്, എസ്.ജി അനിൽകുമാർ, പി.ഷീജ, തെറ്റിച്ചിറ മോഹനൻ, പ്രജി തെറ്റിച്ചിറ തുടങ്ങിയവർ സംസാരിച്ചു.
