മൃഗശാലയിൽ നിന്നു ചാടി പോയി പിന്നെയും കൂട്ടിലായ ഹനുമാൻ കുരങ്ങ് പ്രസവിച്ചു

മൃഗശാലയിൽ നിന്നു ചാടി പോയി പിന്നെയും കൂട്ടിലായ ഹനുമാൻ കുരങ്ങ് പ്രസവിച്ചു

തിരുവനന്തപുരം : ഹനുമാൻ കുരങ്ങ് വെള്ളിയാഴ്ച രാത്രിയാണ് കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ ഒപ്പം കൊണ്ടു നടക്കുന്നതിനാൽ ആണോ പെണ്ണോയെന്നു കൃത്യമായി ഉറപ്പാക്കാൻ പറ്റിയിട്ടില്ല. അമ്മ കുരങ്ങിന്റെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

അമ്മയെയും കുഞ്ഞിനെയും അധികൃതർ നിരീക്ഷണത്തിലാക്കി. തിരുപ്പതിയിൽ നിന്നു തലസ്ഥാന മൃഗശാലയിൽ എത്തിച്ച ഹനുമാൻ കുരങ്ങുകളിൽ ഒന്നാണിത്. കഴിഞ്ഞ ജൂണിൽ കീപ്പർമാരുടെ കണ്ണുവെട്ടിച്ച് കുരങ്ങ് ചാടിപോയിരുന്നു. ആഴ്ചകൾക്കു ശേഷം വീണ്ടും പിടികൂടിയ ഹനുമാൻ കുരങ്ങിനെ ഇണയ്ക്ക് ഒപ്പം പ്രത്യേക കൂട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും മറ്റൊരു കൂട്ടിലേക്ക് മാറ്റി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *