.
ആറ്റിങ്ങൽ പോളിടെക്നിക്കിന് അന്താരാഷ്ട്ര ശ്രദ്ധ നേടി കൊടുക്കുന്ന തരത്തിൽ പ്രവർത്തനം കാഴ്ച വെച്ച് , വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, രക്ഷാകർത്തകളുടെയും, നാട്ടുകാരുടെയും അഭിമാനമായ ഷാജിൽ അന്ത്രു നാളെ പ്രിൻസിപ്പൽ സ്ഥാനത്തിൽ നിന്ന് വിരമിക്കുകയാണ്.
പോളിടെക്നിക്കിലെ പഠനാന്തരീക്ഷം വ്യവസായത്തിനും, സമൂഹത്തിനും ആവശ്യമായ തരത്തിലുള്ള നൈപുണ്യ വികസന അന്തരീക്ഷമാക്കി തീർക്കാൻ 2021 . “ഇന്നവർ എൻ പോളിടെക്നിക് 2021” എന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതി നടപ്പിൽ വരുത്തി .കോവിഡ് കാലയളവിൽ അന്താരാഷ്ട്ര വ്യക്തിത്വങ്ങളുമായി വിദ്യാർത്ഥികളുടെ ആശയവിനിമയം ക്രമീകരിച്ചതും, കമ്മ്യൂണിറ്റി കോളേജും , വിദ്യാർത്ഥികളുടെ സംരഭകപദ്ധതികളും ആരംഭിച്ചത്. ജോലി പരിചയം നേടാനും പഠിക്കുമ്പോൾ വരുമാനം നേടാനുമുള്ള അവസരം നൽകുന്നതിനായി പോളിടെക്നിക് കോളേജ് വിദ്യാർത്ഥികൾക്കായി ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ‘പഠനത്തോടൊപ്പം സമ്പാദ്യം ‘ സംരംഭം ആരംഭിച്ചതും, അതിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോ റിക്ഷ അസംബിൾ ചെയ്യുന്നതിനായി ആക്സിയോൺ വെഞ്ച്വർ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പിട്ട്, അതിൻ്റെ പ്രവർത്തനങ്ങൾ വിജയകരമായി നടത്തി ഫ്ലാഗ് ഓഫ് ചെയ്തതും ആരും മറന്നിട്ടില്ല. 2019 ൽ സർക്കാർ വിഭാവനം ചെയ്ത പദ്ധതി 2021 ൽ ആറ്റിങ്ങൽ പോളിടെക്നിക്കിൽ വെച്ച് സാധ്യമാകുമ്പോൾ മാത്രമാണ്, ഇവയുടെ പ്രവർത്തനത്തിന് ഒരു രൂപം തന്നെ ഉടലെടുക്കുന്നത്.
അതിനോടൊപ്പം ആരംഭിച്ച കാർഷിക ഉപകരണങ്ങൾ നിർമ്മിക്കുന്ന മാൻ ഓ ലാബ് , പെൺകുട്ടികൾക്ക് മാത്രമായി രൂപം കൊടുത്ത വ്യവസായ പദ്ധതി ഷീ ബിസ്സ് എന്നിവ പോളിടെക്നിക്കിന് അഭിമാനമായി . ആറ്റിങ്ങൽ പോളിടെക്നിക്ക് തുടക്കം കുറിച്ച ഇൻഡസ്ടറി ഓൺ ക്യാമ്പസിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അതിന് ചുക്കാൻ പിടിച്ച അസാപ് , ഉന്നതവിദ്യാഭ്യാസവകുപ്പുമായി ചേർന്ന് ആറ്റിങ്ങൽ പോളിടെക്നിക്കിൽ വെച്ച് സംസ്ഥാനതല ഐഒസിയുടെ ഉദ്ഘാടനം മുഖ്യമന്ത്രിയെ കൊണ്ട് ഉൽഘാടനം ചെയ്തത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ പ്ലേസ്മെൻ്റ് ശതമാനവും ഫല ശതമാനവും ഉയർന്നു.വിദ്യാർത്ഥികൾ കലയിലും കായികരംഗത്തും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു. വിവിധ സംസ്ഥാന തല കലാ -കായിക മത്സരങ്ങളിൽ ആറ്റിങ്ങൽ പോളിടെക്നിക്ക് ഒന്നാമത് എത്തി. സമരങ്ങളില്ലാത്ത പോളിടെക്നിക്കായി ആറ്റിങ്ങൽ പോളിടെക്നിക്ക് മാറിയെന്നതും മറ്റൊരു നേട്ടമാണ്.
എൻ്റെ കേരളം, കേരളീയം, നവകേരള സദസ് എന്നിവയിലൂടെ ആറ്റിങ്ങൽ പോളിടെക്നിക്ക് സാന്നിധ്യം ശ്രദ്ധേയമാകുകയും, അന്താരാഷ്ട്ര മാധ്യമങ്ങൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ ലോകത്തിന്റെ മുന്നിൽ അവതരിപ്പിച്ചു.
അതോടൊപ്പം, പോളിടെക്നിക്ക് വികസനത്തിന്റെ ഭാഗമായി 8 കോടിയുടെ പുതിയ കെട്ടിടം അനുവദിച്ചു, ശിലാസ്ഥാപനം പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. ലൈബ്രറി ആധുനീകരിക്കുന്നതിന്റെ ഭാഗമായി രൂപരേഖ തയ്യാറാക്കുകയും അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
പോളിടെക്നിക്ക് സാമൂഹ്യബാധ്യത ഏറ്റെടുത്തു നടത്തുക വഴി, പോളിടെക്നിക്ക് എങ്ങനെ സാധാരണക്കാരന് ഉപയോഗപ്പെടുമെന്നു ആറ്റിങ്ങൽ പോളിടെക്നിക്ക് ഇക്കാലയളവിൽ കാട്ടിക്കൊടുത്തു. ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനം പൊതുജനങ്ങൾക്ക് അവസരം നൽകി കോളേജിൽ വെച്ച് സംഘടിപ്പിച്ച തൊഴിൽ മേളയാണ്. ആ തൊഴിൽ മേളയിൽ, നിരസിക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ദൗർബല്യം മനസ്സിലാക്കാൻ തൊഴിലുടമകളിൽ നിന്ന് കോളേജ് ഒരു സർവേ നടത്തി. പിന്നീട് ആ പ്രത്യേക മേഖലയിൽ പരിശീലനം നൽകി.
ഇൻഡസ്ടറി ഓൺ ക്യാമ്പസ്, സമൂഹത്തിലേക്ക് വ്യാപിപ്പിക്കാൻ , പോളിടെക്നിക്ക് ഇൻഡസ്ട്രി ടു ഹൗസ്, ഇൻഡസ്ട്രി ഫോർ സൊസൈറ്റി എന്ന ആശയം അവതരിപ്പിച്ചു.
സാഹിത്യകാരനും, വിവിധ ഭാഷയിൽ ശ്രദ്ധേയമായ പല പുസ്തകങ്ങളും രചിച്ച ഷാജിൽ അന്ത്രു ഏർനെസ്റ് ഹെമിങ് വേയെ മറി കടന്ന് ലോകത്തിലെ ഏറ്റവും ചെറിയ കഥ ഒരു വാക്കിൽ എഴുതി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. സീറോയിസം എന്ന തത്വ ചിന്തയുടെ ഉപജ്ഞാതാവ്, ഫിഷ് ബോൺ കാവ്യരൂപത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും, ഷാജിൽ അന്ത്രുവിന്റെ സ്ഥാനം വളരെ വലുതാണ്.
അനിവാര്യമായ വിരമിക്കൽ അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം പ്രവർത്തന പഥത്തിലെ ഒരു മാറ്റം മാത്രമെങ്കിലും, വിദ്യാർത്ഥികൾക്കും, സഹപ്രവർത്തർക്കും, രക്ഷാകർത്താക്കൾക്കും , പൊതുജനങ്ങൾക്കും ഒരു നഷ്ടം തന്നെയാണ് .
