ആറ്റിങ്ങൽ : നവാസ് ഖാൻ കല്ലമ്പലം രചിച്ച് അനിൽ കൃഷ്ണ സംഗീതം നൽകി ലക്ഷ്മി വി എൽ ആലപിച്ച ശ്രീ മണ്ണറക്കാവിലമ്മ എന്ന ഭക്തിഗാന സിഡി ക്ഷേത്രനടയിൽ വച്ച് പ്രകാശനം ചെയ്തു. ആറ്റിങ്ങൽ ഹെഡ് പോസ്റ്റോഫീസ് മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവ് എ. ബുനൈസ് മണ്ണറക്കാവ് മാടൻ തമ്പുരാൻ ക്ഷേത്ര സെക്രട്ടറി അശോകന് നൽകി പ്രകാശനം ചെയ്തു. കവിയും എഴുത്തുകാരനുമായ ജയൻ പോത്തൻകോട്, ക്ഷേത്ര പ്രസിഡൻ്റ് സുഭാഷ്, ഗായിക ലക്ഷ്മി വി എൽ റീത്ത തുടങ്ങിയവർ പങ്കെടുത്തു. ഗാനരചയിതാവ് നവാസ് ഖാൻ കല്ലമ്പലത്തിനെ പൊന്നാട അണിയിച്ച് ജയൻ പോത്തൻകോട് ആദരിച്ചു.

