തിരുവനന്തപുരം : ആറ്റിങ്ങൽ പാർലമെന്റ് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.അടൂർ പ്രകാശ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കളക്ടറേറ്റിലെ വരണാധികാരിക്ക് മുൻപാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി, തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ അഡ്വക്കേറ്റ് കരകുളം കൃഷ്ണപിള്ള, കൺവീനർ വർക്കല കഹാർ എക്സ് എം എൽ എ, വിതുര ശശി എന്നിവർ ഒപ്പമുണ്ടായിരുന്നു.
