January 15, 2026


വർക്കല : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് (എസ്.കെ.ഐ.എം.വി.ബി) സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന പാലച്ചിറ കേന്ദ്ര ജമാ-അത്തിന് കീഴിലുള്ള മദ്രസകളിലും, വടശ്ശേരിക്കോണം ഹിദായത്തുൽ ഇസ്ലാം മദ്രസയിലും 2024-25 അധ്യായന വർഷത്തെ മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു.
പാലച്ചിറ കേന്ദ്ര ജമാ-അത്തിന് കീഴിലുള്ള ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന പ്രവേശനോത്സവം ചീഫ് ഇമാം സിദ്ദിഖ് മന്നാനി ഉദ്ഘാടനം ചെയ്തു. പാലച്ചിറ കേന്ദ്ര ജമാ-അത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.എൻ താജുദ്ദീൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇമാം സലീം ബാഖവി ഖിറാഅത്ത് നടത്തി.
ജമാഅത്ത് സെക്രട്ടറി ഇ.ഷിഹാബുദ്ദീൻ, വൈസ് പ്രസിഡന്റ് എം. നസീമുദ്ദീൻ, ജോയിന്റ് സെക്രട്ടറി മുഹമ്മദ് റാഫി, ട്രഷറർ എം. തൻസീൽ, കമ്മിറ്റി അംഗങ്ങളായ എ.ഉബൈദ്, മുഹമ്മദ്‌ റിയാസ്. എച്ച്,അബ്ദുൽകലാം, മുഹമ്മദ്‌ ബുഖാരി എന്നിവർ സംസാരിച്ചു.
പാലച്ചിറ ടൗൺ ജുമാ മസ്ജിദ് മദ്രസയിൽ നടന്ന പ്രവേശനോത്സവം ഇമാം മുഹമ്മദ് റിഷാദ് മന്നാനിയും, നരിക്കൽ മുക്ക് തൈക്കാവ് മദ്രസയിൽ നടന്ന പ്രവേശന ആഘോഷം മുഹമ്മദ് ഷിബിലി മൗലവിയും ഉദ്ഘാടനം ചെയ്തു.
വടശ്ശേരിക്കോണം ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന പ്രവേശനോത്സവം വടശ്ശേരിക്കോണം ജുമാ മസ്ജിദ് ചീഫ് ഇമാം നൗഫൽ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എച്ച്. അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു.
കമ്മിറ്റി സെക്രട്ടറി എച്ച്. അഹമ്മദ് ഹുസൈൻ, അസിസ്റ്റന്റ് ഇമാംമാരായ ഷഫീഖ് മന്നാനി, താമിർ വാഫി, എന്നിവർ സംസാരിച്ചു. ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ എ ഷറഫുദ്ദീൻ, നസീറുദ്ദീൻ, സലീം പിലിയം, എം.അഷറഫ്, റഹീമുദ്ദീൻ, ജഹാംഗീർ എം, ഷിനാസ്.എസ് എന്നിവർ നേതൃത്വം നൽകി.
വടശ്ശേരിക്കോണം ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ സിലബസ്സ് പ്രകാരം കെ.ജി ക്ലാസ്സുകൾ മുതൽ പ്ലസ് ടു വരെയും, പാലച്ചിറ ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയും 2024-25 അധ്യായന വർഷത്തെ മദ്രസ പ്രവേശനം മെയ്‌ 31 വരെ ഉണ്ടാകുമെന്ന് മദ്രസ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *