തിരുവനന്തപുരം : എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, ഹയർ സെക്കൻഡറി , വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും. എസ്എസ്എൽസി മൂല്യനിർണയത്തിന് ആകെ 70 ക്യാംപുണ്ട്. പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കും. 38.5 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. ഹയർ സെക്കൻഡറിയിൽ ആകെ 77 ക്യാംപ് . ഇതിൽ 25 എണ്ണത്തിൽ ഇരട്ട മൂല്യനിർണയം നടക്കും. ഏകദേശം 25000 അധ്യാപകർ പങ്കെടുക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന 8.5 ലക്ഷത്തോളം പേരുടെ 52 ലക്ഷത്തിലധികം ഉത്തരക്കടലാസുകളുണ്ട്. ടിഎച്ച്എസ്എൽസിക്ക് 2 ക്യാംപുകളിൽ ഏകദേശം 110 അധ്യാപകർ ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തും. എഎച്ച്എസ്എൽസിയുടെ മൂല്യനിർണയം ഒരു ക്യാംപിൽ നടക്കും. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 8 ക്യാംപുകൾ ഉണ്ട്. 2200 അധ്യാപകർ പങ്കെടുക്കും. 3.40 ലക്ഷം ഉത്തരക്കടലാസുകളുണ്ട്.
