ആലംകോട്.ഈ കാലഘട്ടത്തിൻ്റെ ആവശ്യം എന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ലക്ഷ്യം ഇതായിരിക്കണമെന്നും പ്രമുഖ പ്രഭാഷകനും ആലം കോട് ജുമാ മസ്ജിദ് ചീഫ് ഇമാമുമായ കുമ്മനം നിസാമുദ്ദീൻ അസ്ഹരി പറഞ്ഞു.തെക്കൻ കേരളത്തിലെ പൈതൃക പള്ളി ദറസുകളിൽ ജ്വലിച്ചു നിൽക്കുന്ന ആലംകോട് മുസ്ലിം ജമാഅത്ത് പുതിയ അധ്യായനവർഷ ദർസ് ആരംഭം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ ഭിന്നതകളെയും സമന്വയിപ്പിച്ച് സഹകരണത്തിൻ്റെയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ബോധം പ്രചരിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം.
യഥാർത്ഥ വിദ്യാഭ്യാസം ഒരു മനുഷ്യനെ മറ്റുള്ളവർക്കിടയിൽ സ്വയം വികസിപ്പിക്കാൻ പ്രാപ്തനാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇസ്ലാമിക നവജാഗരണചരിത്രം അന്വേഷിക്കുമ്പോള്‍, പള്ളി ദര്സുകൾ നൽകിയ സംഭാവനകൾ നിസ്തുല്യമാണ്.കേരളത്തിലെ ഇസ്ലാമിക വെളിച്ചത്തിന് ഊടും പാവും നല്‍കിയതിൽ ഇത്തരം ദര്സുകളൾ ഏറെ മുന്നിട്ടുനിൽക്കുന്നു.ജമാഅത്ത് പ്രസിഡന്റ് നാസറുദീൻ മുസ്ലിയാർ അധ്യക്ഷതവഹിച്ചു.പ്രമുഖ ബഹുഭാഷാ പണ്ഡിതൻ നിഹാൽ ഹാദി അൽ മുഹ്തദി പുതിയ മുദരിസായി ചുമതലയേറ്റു.
