ചിറയിൻകീഴ്.ലോക വെറ്റിനറി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകീഴ് താലൂക്ക് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷകർക്കായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്. പി.സി .ജയശ്രീ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ഡോക്ടർ ബീന ബീവി .ടി .എം. മുഖ്യപ്രഭാഷണം നടത്തി. പശു വളർത്തൽ -നൂതന പ്രവണതകളും വേനൽക്കാല പരിചരണവും എന്ന വിഷയത്തിൽ മൃഗസംരക്ഷണ വകുപ്പ് റിട്ടയേഡ് അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ കെ. മുരളീധരൻ നായർ ക്ലാസ് നയിച്ചു .പരിപാടിയുടെ ഭാഗമായി ക്ഷീരകർഷകർക്ക് സൗജന്യമായി മരുന്നുകളും ധാതു ലവണ മിശ്രിതങ്ങളും വിതരണം ചെയ്തു.
