കഴക്കൂട്ടം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വലിയ വേളി മുതൽ പെരുമാതുറ വരെയുള്ള ഭാഗങ്ങളിൽ ശക്തമായ കടലേറ്റം. എന്നാൽ വീടുകൾക്ക് കേടുപാടില്ല. താമസക്കാരെ ഒഴിപ്പിക്കേണ്ട ആവശ്യവും ഉണ്ടായില്ല. രണ്ടാഴ്ച മുൻപ് സംഭവവിച്ചതു പോലെ ശനിയാഴ്ച രാത്രിയോടെ 50 മീറ്റർ മീറ്റർ മുതൽ 75 മീറ്റർ വരെ കടൽ കയറി. രാവിലെയും തുടർന്ന പ്രതിഭാസത്തിന് ഉച്ചതിരിഞ്ഞതോടെ ശമനം ഉണ്ടായി. ഇന്നലെ ഞായർ കൂടി ആയതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വള്ളം ഇറക്കിയില്ല. കടൽ ഏറ്റമുണ്ടായെങ്കിലും ഈ മേഖലയിലെ വീടുകൾക്ക് ഭീഷണിയില്ല.
