മഴ ശക്തിപ്പെട്ടു: ജലസംഭരണികളിലേക്കു നീരൊഴുക്ക്; അരുവിക്കരയിലെ 2 ഷട്ടറുകൾ ഉയർത്തി

മഴ ശക്തിപ്പെട്ടു: ജലസംഭരണികളിലേക്കു നീരൊഴുക്ക്; അരുവിക്കരയിലെ 2 ഷട്ടറുകൾ ഉയർത്തി

നെടുമങ്ങാട്∙ മഴ ശക്തിപ്പെട്ടതിനാൽ അരുവിക്കര ജലസംഭരണിയിലെ ജലനിരപ്പ് ഉയരാൻ തുടങ്ങിയതിനാൽ 6 ഷട്ടറുകളിൽ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി. അരുവിക്കര ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

കന്യാകുമാരി ജില്ലയിലെ മലയോര പ്രദേശങ്ങളിലെ മഴയെത്തുടർന്ന് പ്രധാന ജലസംഭരണികളിൽ ജലനിരപ്പ് ഉയർന്നു. 48 അടി സംഭരണശേഷിയുള്ള പേച്ചിപ്പാറ അണക്കെട്ടിൽ ജലനിരപ്പ് 44.91 അടിയായി. 77 അടി സംഭരണശേഷിയുള്ള പെരുഞ്ചാണിയിൽ– 47, ചിറ്റാർ–1ൽ– 9.94, ചിറ്റാർ–2ൽ– 10.04, പൊയ്ഗൈ–15.5, മാമ്പഴത്തൂറൈയാറിൽ– 14.35 അടിയാണ് ഇന്നലെ രാവിലത്തെ ജലനിരപ്പ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *