ഓടകൾ പൊളിച്ചിട്ടിരിക്കുന്നു: വേനൽ മഴ നഗരത്തെ വെള്ളത്തിൽ മുക്കി

ഓടകൾ പൊളിച്ചിട്ടിരിക്കുന്നു: വേനൽ മഴ നഗരത്തെ വെള്ളത്തിൽ മുക്കി

തിരുവനന്തപുരം : ഒരു മണിക്കൂറോളം തുടർച്ചയായി പെയ്ത വേനൽ മഴ നഗരത്തെ വെള്ളത്തിൽ മുക്കി. വർഷങ്ങളായി വെള്ളക്കെട്ട് ഒഴിഞ്ഞു നിന്ന തമ്പാനൂരും വെള്ളക്കെട്ട് ഒഴിവാക്കാൻ കോടികൾ മുടക്കി നവീകരിച്ച എസ്എസ് കോവിൽ റോഡും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളം പൊങ്ങി. കഴക്കൂട്ടം– കാരോട് ദേശീയ പാതയിൽ ഈഞ്ചക്കലിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞു വീണും നാശനഷ്ടങ്ങളുണ്ടായി. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതവും മണിക്കൂറുകളോളം താറുമാറായി.

യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്ന ജില്ലയിൽ ഇന്നലെ വൈകിട്ടോടെയാണ് മഴ ശക്തമായത്. നഗരത്തിൽ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച ശക്തമായ മഴ വൈകിട്ട് വരെ തുടർന്നു. എസ്എസ് കോവിൽ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് ഉയർത്തിയത്. എന്നിട്ടും വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായില്ല. റോഡിന്റെ വശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പൊന്നറ പാർക്കിന് ചുറ്റുമുളള ഓടയുടെ വീതി കൂട്ടിയ ശേഷം ശക്തമായ മഴയിൽ പോലും വെള്ളം പൊങ്ങാതിരുന്ന തമ്പാനൂരും ഇന്നലെ വെള്ളത്തിൽ മുങ്ങി. കോർപറേഷന്റെ ബഹുനില പാർക്കിങ് കേന്ദ്രത്തിനു മുന്നിലുള്ള റോഡിൽ മുട്ടളവ് വെള്ളം കയറി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *