പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളിലെ സര്‍ഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി അവധിക്കാല ക്ലാസ് ‘വേനല്‍ കൂടാരം’ സംഘടിപ്പിച്ചു. പാറശാല ഗവ. വി എച്ച് എസ് സ്കൂളില്‍ പരിപാടിയുടെ ഉദ്ഘാടനം സി കെ ഹരീന്ദ്രന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളില്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് പഞ്ചായത്തുകളില്‍ നിന്നുമായി 250 ല്‍ പരം കുട്ടികള്‍ പങ്കെടുക്കും.വിവിധ വിഷയങ്ങളില്‍ മുരുകന് കാട്ടാക്കട,,കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ ഹരിചാരുത,,കായിക താരം പി വി പ്രേംനാഥ്,പാട്ട് വര്‍ത്തമാനം കലാകാരന് ദിവകൃഷ്ണ,ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ.ജി എസ് പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സുരേഷ് കുമാര്‍,, പാറശാല വിജയന്,,കലാലയം സൈമണ്‍ കുമാര്‍,,പാറശാല ജയമോഹന്, അഖില്പി വില്‍സണ്‍,എഴുത്തുകാരന് കൃഷ്ണ പൂജപ്പുര,സിനിമാ റ്റി വി താരം ജോബി, മിമിക്രി കലാകാരന് ശിവജിത്ത്, പുലിയൂര് ജയകുമാര്‍ തുടങ്ങിയവർ ക്ലാസുകള്‍ കൈകാര്യം ചെയ്യും. സമാപന സമ്മേളനം കെ ആന്‍സലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും
