ആറ്റിങ്ങൽ : റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണി. മുദാക്കൽ കിഴുവിലം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന പതിനെട്ടാം മൈൽ പുകയില തോപ്പ് റോഡിലാണ് വെള്ളം കെട്ടിനിന്ന് യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതങ്ങൾ സൃഷ്ടിക്കുന്നത്.ഇവിടെ ഓട നിർമ്മിക്കാത്തതാണ് റോഡിൽ ഇത്തരത്തിൽ വെള്ളം കെട്ടാൻ കാരണമായി പറയപ്പെടുന്നത്. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ ഇവിടെ നിരവധി അപകടങ്ങളിൽ പെട്ടു കഴിഞ്ഞിട്ടും നടപടികൾ വൈകുന്നു.റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് വേഗത്തിൽ ഇത് നശിക്കാനും സാധ്യതയുണ്ട്.

