കോൺഗ്രസ് കുറക്കട ബൂത്ത് കമ്മിറ്റി (81) +2, എസ്എസ്എൽസി 2023-24 വർഷത്തെ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു . കുറക്കടയിൽ നടന്ന ചടങ്ങ് ദളിത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി കുറക്കട മധു അധ്യക്ഷത വഹിച്ചു കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് കെ ആർ അഭയൻ ഉത്ഘാടനം നിർവ്വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് എ .അൻസാർ, ദളിത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി പുതുക്കരി പ്രസന്നൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയന്തികൃഷ്ണ, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എസ് കെ. സുജി, മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി കുഞ്ഞുമോൻ, കിഴുവിലം സർവീസ് സഹകരണ സംഘം മെമ്പർ ബിന്ദുശശികുമാർ, ഡി സി സി അംഗം സുദർശനൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം കെ. മണികണ്ഠൻ, മഹിളാ കോൺഗ്രസ് ട്രെഷറർ അജിത, ഐഎൻടിയുസി അംഗം ജയപ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുറക്കട ബൂത്ത് പ്രസിഡന്റ് ബിന്ദു കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങിൽ മികച്ച വിജയം കരസ്തമാക്കിയ മുഴുവൻ വിദ്യാർത്ഥികളേയും പൊന്നടയണിയിച്ചു ഉപഹാരം നൽകി ആദരിച്ചു.


