ആറ്റിങ്ങൽ : വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ കുളമുട്ടത്ത് പ്രവർത്തിക്കുന്ന ‘അൽ ഹിക്മ’ സലഫി മദ്രസ്സയിൽ പുതിയ അധ്യയന വർഷത്തിലേക്കുള്ള പ്രവേശനോദ്ഘാടനം ‘അൽഫലാഹ്’ നടന്നു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ ജോ.സെക്രട്ടറി മാഹീൻകുട്ടി പാലാംകോണം ഉദ്ഘാടനം ചെയ്തു. ജില്ലാ മദ്രസ്സ കൺവീനർ സഫീർ കുളമുട്ടം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഒലീദ് മുഖ്യാതിഥിയായി. ‘അക്ഷരപ്പൂന്തോപ്പിൽ കൈകോർത്ത് നീങ്ങാം’ എന്ന ശീർഷകത്തിൽ നടന്ന കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് വിസ്ഡം സ്റ്റുഡൻസ് ജില്ലാ സെക്രട്ടറി അൽ ഫഹദ് പൂന്തുറ നേതൃത്വം നൽകി. നിസാർ കവലയൂർ സ്വാഗതവും ആദിൽ നിസാർ നന്ദിയും പറഞ്ഞു.
