തിരുവനന്തപുരം : അന്തർ ദേശീയ രക്തദാന ദിനാ ചരണവും രക്തദാന ക്യാമ്പും നടത്തി. ആശുപത്രി സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടത്തിയ രക്തദാന ദിനാ ചരണത്തിൻ ആശുപത്രി സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് പുലയനാർ കോട്ട എസ് എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. കവിയും ഗാന രചയിതാവും നാടക കൃത്തുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം നിർവഹിച്ചു.

മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ: വി എസ് സുനിൽകുമാർ, മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് മേധാവി ഡോ: കല വി. എൽ, മുൻ പി.എസ്. സി മെമ്പർ പരശുവയ്ക്കൽ രാജേന്ദ്രൻ, ആശുപത്രിസംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡി ജയകുമാർ, ആറ്റിങ്ങൽ മേഖല പ്രസിഡന്റ് കെ.പി അനിൽകുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി രമ്യ, സ്റ്റേറ്റ് ഖജൻജി അജീഷ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ജോയിമുണ്ടയ്ക്കൽ, വൈസ് പ്രസിഡന്റ് ഷണ്മുഖൻ കള്ളിക്കാട്, ജോയിന്റ് സെക്രട്ടറി സരള, സ്റ്റേറ്റ് കമ്മിറ്റി തുടങ്ങിയവർ സംസാരിച്ചു.
