ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് ഹൈ സ്കൂളിൽ നടന്ന പരിസ്ഥിതി ദിന പരിപാടിയിൽ സ്കൂളിലെ ഫോറെസ്ട്രി ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂൾ പ്രധാന അധ്യാപിക ശ്രീലത നിർവഹിച്ചു. ഡെപ്യൂട്ടി ആർ എഫ് ഒ (Gr). ഷാജഹാൻ ഫോറെസ്ട്രി ക്ലബ്ബിന്റെ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്കൂൾ അധികൃതർക്ക് കൈമാറി. ആറ്റിങ്ങൽ നഗര സഭ കൗൺസിലർ ബിനു, സീനിയർ അദ്ധ്യാപകൻ സുഖീന്ദ്രൻ, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് സ്കൂൾ വളപ്പിൽ വൃക്ഷ തൈകൾ നട്ടു.



