ഹരിതാമൃതവും എം കെ ആർ എ യും സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷം ഹരിതാമൃതം ഡയറക്ടർ ബോർഡ് മെമ്പറും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ശ്രീകലയുടെ സാന്നിധ്യത്തിൽ ഫലവൃക്ഷതൈകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജ ബീഗം നിർവഹിച്ചു. ഹരിതാമൃതം എം ഡി, സി ഇ ഓ ബോർഡ് അംഗങ്ങൾ എം കെ ആർ എ യുടെ പ്രസിഡൻറ് സെക്രട്ടറി എക്സിക്യൂട്ടീവ് അംഗങ്ങൾ മെമ്പർമാരും നാട്ടുകാരും പങ്കെടുത്ത ചടങ്ങിൽ എല്ലാവർക്കും ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ഇന്ന് വൈകുന്നേരം അഞ്ചുമണി വരെ വിതരണം ഉണ്ടായിരിക്കുന്നതാണ്. ആവശ്യക്കാർ എം കെ ആർ എ യുടെ ഓഫീസിൻറെ മുന്നിലെത്തി ഫലവൃക്ഷക് തൈകൾ കൈപ്പറ്റാവുന്നതാണ്.

Posted inExclusive
