അഞ്ചുതെങ് , മാമ്പള്ളി മുണ്ടുതുറയിൽ ഗിൽറ്റസിന്റെ മകൻ സ്റ്റീഫൻ(62) ആണ് മത്സ്യബന്ധനത്തിന് പോകവേ വള്ളം തിരയിൽ പെട്ടു അപകടത്തിൽ പെട്ടതു . കാലിനു ഒടിവുകളോടെ ഇയാളെ ഗോകുലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മത്സ്യബന്ധനത്തിന് പോകവേ വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത് , കൂടെ ഉണ്ടായിരുന്നവർ നീന്തി രക്ഷപെട്ടു. മുതലപ്പൊഴിയിൽ അപകട സാഹചര്യം നിലനിൽക്കുന്നതിനാൽ മാമ്പള്ളി പ്രദേശത്തു നിന്നും കടലിലേക്കു പോയ വള്ളം ആണ് അപകടത്തിൽപ്പെട്ടത്.
