തിരുവനന്തപുരം : ആറ്റിങ്ങൽ കരിച്ചിയിൽ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ശ്രീ ഗണേശോത്സവ സമിതിയുടെയും നേതൃത്വത്തിലുള്ള ശ്രീ ഗണേശോത്സവം 2024ൻ്റെ ഭാഗമായി സ്വാഗതസംഘം കമ്മിറ്റിയും പുരസ്കാര വിതരണവും ജൂലൈ 28ആം തീയതി ഞായറാഴ്ച മൂന്നുമണിക്ക് ആറ്റിങ്ങൽ കച്ചേരി നട ഇന്നു ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു . പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം മുൻ കേന്ദ്ര മന്ത്രി വി മുരളിധരൻ നിർവഹിക്കുന്നു. ചടങ്ങിൽ മുൻ അനർട്ട് ഡയറക്ടറും എഞ്ചിനീയേഴ്സ് ഓഫ് ഇന്ത്യ ചെയർമാനുമായഡോക്ടർ എം ജയരാജു അധ്യക്ഷത വഹിക്കും. പഞ്ചാബിലെ പ്രശസ്ത സാഹിത്യകാരനും വേൾഡ് പീസ് ഫൗണ്ടേഷൻ ചെയർമാനുമായ ജർനെയൽ സിംഗ് ആനന്ദ് മുഖ്യാതിഥിയാവും അമർ ഹോസ്പിറ്റൽ എംഡി ഡോ പി. രാധാകൃഷ്ണൻ , ഗണേശ സമിതി പ്രസിഡൻറ് കിഴക്കില്ലം രാജേഷ് നമ്പൂതിരി, വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻറ് പൂജ ഇക്ബാൽ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ് ചെയർമാൻ വക്കം അജിത് , കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം പാർത്ഥ സാരഥി എന്നിവർ ആശംസകൾ അർപ്പിക്കും. ഈ കൊല്ലത്തെ ഗണേശോത്സവ സാഹിത്യ പുരസ്കാരം പഞ്ചാബിലെ പ്രശസ്ത കവി ജർ നെയിൽയിൽ സിംഗ് ആനന്ദ് ,തമിഴ്നാട്ടിലെ പ്രശസ്ത കവിയും നോവലിസ്റ്റും ആയ പങ്കജം കൊട്ടാരത്ത് , ഗുജറാത്ത് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കവയിത്രി മോളി ജോസഫ് , തമിഴ്നാട് ശ്രീവല്ലി പുത്തൂരിൽ നിന്നുള്ള പ്രശസ്ത എഴുത്തുകാരൻ അശോകൻ എരു ലാൻ്റി , കവിയും മലയാളം ഇംഗ്ലീഷ് ഭാഷാ നിരുപകനുമായ വിതുര വി അശോക് , ആന്ധ്രപ്രദേശിലെ പ്രശസ്ത എഴുത്തുകാരൻ സായി പ്രകാശ് , തെലുങ്കാന ഗുജറാത്ത് സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ സിതാര ബാലചന്ദ്രൻ എന്നിവർക്ക് കാവ്യ ശ്രേഷ്ഠ പുരസ്കാരവും ഡോ ബിജു രമേശ് (ചെയർമാൻ രാജധാനി എൻജിനീയറിങ് കോളേജ്) , ചെങ്കൽ രാജശേഖരൻ നായർ (എം. ഡി.ഉദയ സമുദ്ര),വിഷ്ണു ഭക്തൻ (എം.ഡി.ന്യൂ രാജസ്ഥാൻ മാർബിൾസ് ,ജ്യോതിസ് ചന്ദ്രൻ ( ചെയർമാൻജ്യോതി സ്കൂൾ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്) , പാർവതീപുരം എച്ച് പത്മനാഭയ്യർ ,അനിൽകുമാർ ബി(ആമി ഫാർമ ) റോയൽ അജി (റോയൽ കൺസ്ട്രക്ഷൻ) , കെ അജയകുമാർ (പ്രിൻസിപ്പൽ ആസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ), രാജേഷ് ബ്രഹ്മാനന്ദൻ (ഗായകൻ), തങ്കരാജ് (എം. ഡി.ഭഗവതി ലോട്ടറി) ,മുഹ്സിൻ മജീദ് (എം.ഡി.ബ്രൈറ്റ് ഹോട്ടൽ ) , എസ്. ഷൈജു. (ഇന്ദിര ആഡിറ്റോറിയം) , ആർ.നസീർ ഖാൻ (പ്രിൻസിപ്പൽ ഡിസയർ ഇൻസ്റ്റിറ്റ്യൂട്ട് ),സന്തോഷ് (എം എസ് ജ്വല്ലറി ) ,മുഹമ്മദ് താഹ
(സുൽത്താൻ കേറ്ററിംഗ് ) ,കെ.പി ദുര്യോധനൻ ,(കേരള മദ്യനിരോധന സമിതി പ്രസിഡൻറ്) , ഡോ സതീഷ് കുമാർ (ചീഫ് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഗോകുലം മെഡിക്കൽ കോളേജ്) എന്നിവർക്ക് ശ്രീ ഗണേശ ഉത്സവ പുരസ്കാരവും പ്രശസ്ത ജ്യോതിഷ വാസ്തുപണ്ഡിതൻ കാണിപ്പയ്യൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് , ശബരിമല മുൻമേൽശാന്തി നീലകണ്ഠൻ നമ്പൂതിരിപ്പാട് , ആചാര്യ കെ ആർ മനോജ് (ആർഷ വിദ്യാ സമാജം) , എം സുബ്രഹ്മണ്യൻ നമ്പൂതിരി ( ജനറൽ സെക്രട്ടറി യോഗക്ഷേമസഭ ഇൻസ്റ്റ്യൂട്ട് ഓഫ് വേദിക്ക് റിസർച്ച് സെൻറർ ) ആറ്റുകാൾ ദാമോദരൻ നമ്പൂതിരി (യോഗക്ഷേമസഭ സംസ്ഥാന രക്ഷാധികാരി) , ഡോ കെ സുഭാഷ് പോറ്റി (ജ്യോതിഷത്തിന്റെ വരദാനം) അവതൂത് ഗുരുപ്രസാദ് ജി (മീ റ്റു മീ മെഡിറ്റേഷൻ സെൻറർ ) , അഡ്വ ‘എ.വി.ഗീതാ കുമാരി , (റിട്ടേർഡ് ഡെപ്യൂട്ടി കമ്മീഷണർ സ്കൈ യോഗ സെൻറർ തിരുവനന്തപുരം) ജി. സുനിൽ ബാബു (ക്ഷേത്ര ശിൽപ്പ കലാകാരൻ) , കെ സുരേഷ് കുമാർ (പഞ്ചവാദ്യകലാകാരൻ) ശരത്എസ് എസ് (പഞ്ചവാദ്യകലാകാരൻ) ശ്യാം ചന്ദ്രമാരാർ (വൈക്കം ക്ഷേത്ര കലാപീഠം സോപാനസംഗീതം)എന്നിവർക്ക് ആധ്യാത്മിക പുരസ്കാരവും നൽകി ആദരിക്കുന്നു
തിരുവനന്തപുരം ജില്ലയിലെ വിദ്യാർത്ഥികളായ കുട്ടി കവികളെയും പ്രധാന ക്ഷേത്ര പ്രസിഡൻറ് മാരെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്നുആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 7 വരെയാണ് ഗണേശോത്സവം സെപ്റ്റംബർ 7 ശ്രീ ശാർക്കര ദേവി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന നിമജ്ഞനഘോഷയാത്ര വർക്കല പാപനാശം കടവിൽ നിമഞ്ജന യജ്ഞത്തോടെ സമാപിക്കും .
