തിരുവനന്തപുരം : സ്മാർട്സിറ്റി ജോലിയുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ച പുതിയ ലൈനുകൾ ചാർജ് ചെയ്യുന്നതും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി ബന്ധിപ്പിക്കുന്നതുമായ ജോലികൾ നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ 26 ന് വൈകിട്ട് 5 വരെ ജലവിതരണം തടസ്സപ്പെടും. പാളയം, സ്റ്റാച്യു, എംജി റോഡ്, സെക്രട്ടേറിയറ്റ്, എകെജി സെന്ററിനു സമീപ പ്രദേശങ്ങൾ, ജനറൽ ഹോസ്പിറ്റൽ, കുന്നുകുഴി, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം, പാറ്റൂർ, മൂലവിളാകം, പാൽക്കുളങ്ങര, പേട്ട, ആനയറ, കരിക്കകം, ഒരുവാതിൽക്കോട്ട, പൗണ്ട് കടവ്, വേളി, ചാക്ക, ഓൾ സെയ്ന്റ്സ്, വെട്ടുകാട്, ശംഖുമുഖം, ആൽത്തറ, വഴുതക്കാട്, കോട്ടൺഹിൽ, ഇടപ്പഴഞ്ഞി, മേട്ടുക്കട, വലിയശാല, തൈക്കാട്, പിഎംജി, ലോ കോളജ്, കുമാരപുരം, കണ്ണമ്മൂല, പൂന്തി റോഡ്, ശാസ്തമംഗലം, പൈപ്പിൻമൂട്, ജവാഹർ നഗർ, നന്തൻകോട്, കവടിയാർ, വെള്ളയമ്പലം എന്നീ പ്രദേശങ്ങളിലാകും ജലവിതരണം തടസ്സപ്പെടുക. ഉപഭോക്താക്കൾ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
