അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാമത് ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവും ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നിർദ്ധന കാൻസർ രോഗികൾക്കുള്ള ചികിത്സാ ധന സഹായ വിതരണവും ജൂലൈ 18ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കായിക്കര ആശാൻ സ്മാരകത്തിൽ വെച്ച് ഡിസിസി ജനറൽ സെക്രട്ടറി ജെഫെർസൺ നിർവഹിക്കുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിജു ഗോപിനാഥൻ അധ്യക്ഷത വഹിക്കും . ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡൻ്റ് അഭയൻ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം നിർവഹിക്കും . യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജിത്ത് മുട്ടപ്പലം കാൻസർ രോഗികൾക്കുള്ള ചികിത്സാ ധന സഹായ വിതരണം നിർവഹിക്കും . സംസ്ഥാന മത്സ്യ തൊഴിലാളി കോൺഗ്രസ് നെൽസൺ ഐസക്ക് , അഞ്ചു തെങ്ങ് പഞ്ചായത്ത് മണ്ഡലം പ്രസിഡൻ്റ് ജൂഡ് ജോർജ് , പാർലമെൻ്റ് പാർട്ടി ലീഡർ യേശുദാസൻ സ്റ്റീഫൻ , ചന്ദ്രൻ, തമ്പി , വനിത കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷിബിത ,ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മനു എന്നിവർ പങ്കെടുക്കുമെന്നു കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു .
