നേമം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മൂവര്‍സംഘം അറസ്റ്റില്‍. പേട്ട മഠത്തുവിളാകത്ത് പണയില്‍ വീട്ടില്‍ പ്രതീഷ്, പേട്ട ഐസ് ഫാക്ടറിക്കു സമീപം ഉഷസ്സില്‍ അരുണ്‍, ഐസ് ഫാക്ടറിക്ക് സമീപം കൃഷ്ണ ഭവനില്‍ ശരത് എസ്. നായര്‍ എന്നിവരാണ് അറസ്റ്റിലായത്. നേമം സ്റ്റേഷനിലെ സി.പി.ഒയും നേമം സ്വദേശിയുമായ കെ. വിശാഖിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഞായറാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം. പകലൂര്‍ കുണ്ടറത്തേരി വേലൂര്ക്കോണം കുളത്തിനു സമീപത്തിരുന്ന് പ്രതിൾ ഉൾപ്പെട്ട സംഘം മദ്യപിച്ചു. കണ്ട്രോള് റൂമില്‍നിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിശാഖ് ഉള്‍പ്പെട്ട സംഘം കുളത്തിനു സമീപം എത്തിയത്. നേമം സ്റ്റേഷനിലെ പൊലീസുകാരനാണോയെന്ന് ചോദിച്ചായിരുന്നു വിശാഖിന് നേരെയുള്ള ആക്രമണം. ഔദ്യോഗിക വേഷത്തിലായിരുന്ന വിശാഖിന്റെ ഷര്‍ട്ട് പ്രതികള്‍ വലിച്ചുകീറുകയും ചെയ്തു. വിശാഖ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഏഴ് പ്രതികള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. ആദ്യത്തെ മൂന്നുപ്രതികളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. നേമം എസ്.ഐ എം. മധുമോഹന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
