അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ അംഗൻവാടി ഹെൽപ്പർ വർക്ക് തസ്തികയിലേക്ക് ഇൻറർവ്യൂ ബോർഡിൽ പാർട്ടി അനുഭാവികളെ തിരുകിക്കയറ്റിയതായി ആരോപണം. ഇതിൽ പ്രതിഷേധിച്ച് ഐസിഡിഎസ് ഓഫീസിലേക്ക് മാർച്ച് അടക്കമുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിജു ഗോപിനാഥ് മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷബിത ബിജുവും അറിയിച്ചു
