ചിറയിൻകീഴ് : തീരദേശ ഹൈവേയുമായി ബന്ധപെട്ടു യുഡിഎഫ് ഉപസമിതി റിപ്പോർട്ട് അഞ്ചുതെങ്ങിലെ മത്സ്യതൊഴിലാളികൾ സ്വാഗതം ചെയ്യുകയും യുഡിഎഫിന് പിന്തുണ അർപ്പിക്കുകയും ചെയ്തു. മത്സ്യതൊഴിലാളി ദ്രോഹമായ ഈ പദ്ധതി തീരത്തു നിന്നും മത്സ്യതൊഴിലാളികളെ കുടിയൊഴിപ്പിക്കുകയും, തീരം കുത്തക മുതലാളിമാർക്ക് തീർ എഴുതാനുമുള്ള പദ്ധതിയാണെന്നും മത്സ്യതൊഴിലാളികൾ നേരത്തെ പറഞ്ഞിരുന്നു കൂടാതെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട സർവ്വേ നടപടികളും കല്ലിടലും പ്രദേശത്തു തടയുന്ന സാഹചര്യവും ഉണ്ടായിരുന്നു. കടലക്രമണം ചെറുക്കാൻ പുലിമുട്ടുകൾ സ്ഥാപിക്കുകയും മുതലപൊഴിയിലെ വിഷയം പരിഹരിക്കുകയുമാണ് ആദ്യം വേണ്ടത് എന്നുള്ള ആവശ്യമാണ് മത്സ്യതൊഴിലാളികൾ മുന്നോട്ടു വയ്ക്കുന്നത്, മണ്ണെണ്ണ വില കുറച്ചു മത്സ്യബന്ധനത്തിന് അവസരം ഉണ്ടാക്കണമെന്നും മത്സ്യതൊഴിലാളികൾ ആവശ്യപ്പെട്ടു. അഞ്ചുതെങ്ങ് ജനകീയ സംരക്ഷണ സമിതി കൺവീനർ ജോർജ്പെരേര, ജോയിൻ കൺവീനർ ജിയോ ഫെർണാൻഡസ്, സെക്രട്ടറി മൂലയിൽ തോട്ടം ചന്ദ്രൻ, ജോയിൻ സെക്രട്ടറി ജഗത് കായിക്കര, കെഎൽസിഎ ജില്ലാ സെക്രട്ടറി ജോഷി ജോണി എന്നിവർ പത്രപ്രസ്താവനയിലൂടെ അറിയിച്ചു.
