വെള്ളറട: ഒളിവില്‍ കഴിഞ്ഞ വധശ്രമക്കേസിലെ പ്രതിയെ പൊലീസ് പിടികൂടി. അമ്പൂരി ചങ്ങാടക്കടവ് മുളമൂട്ടില്‍ വീട്ടില്‍ ജോസ് (44) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. സമീപവാസിയായ ജോബിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണിയാൾ. ആക്രമണത്തിനുശേഷം മുങ്ങിയ പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.ഇന്നലെ ഒളിസങ്കേതത്തില്‍നിന്ന് ഇന്‍സ്പെക്ടര്‍ ബാബുക്കുറുപ്പ്, എസ്.ഐ റസല്‍ രാജ്, സിവില്‍ പൊലീസുകാരായ ദീപു ജയദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
