January 15, 2026

ആറ്റിങ്ങൽ :- പ്രഗത്ഭനായ സംഘാടകനും ഭരണാധികാരിയും ആയിരുന്നു വക്കം പുരുഷോത്തമൻ എന്ന് കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ : ജി. സുബോധൻ. ഐ. എൻ. റ്റി. യു. സി കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് പബ്ലിക് സ്‌ക്വയറിൽ നടന്ന വക്കംജി അനുസ്മരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾക്കും പാവപ്പെട്ട ജനങ്ങൾക്കും വേണ്ടി നിരവധി കർമ്മ പദ്ധതികളാണ് വക്കം ആവിഷ്‌കരിച്ചു നടപ്പിലാക്കിയത്. ഒരു പഞ്ചായത്തിൽ ഒരു ആശുപത്രിയെന്ന നിലയിൽ വിവിധ പദ്ധതികളും റെഫറൽ മെഡിക്കൽ കോളേജ്കളും കൊണ്ടു വന്നു. ടുറിസം മേഖലയിൽ വൻ വികസനം ആണ് നടപ്പിലാക്കിയത്.ഗവർണർ എന്ന നിലയിൽ ആന്റമാനിൽ അദ്ദേഹം നടത്തിയ വികസനം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. സ്‌പീക്കർ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായി. വക്കം പുരുഷോത്തമന് തുല്യനായി അദ്ദേഹം മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഐ. എൻ. റ്റി. യു. സി ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.
വക്കം പുരുഷോത്തമന്റെ ഛായാ ചിത്രത്തിനു മുന്നിൽ നൂറോളം പ്രവർത്തകർ പുഷ്പാർപ്പണം നടത്തി. വക്കം സുകുമാരൻ, ജെ. ശശി, എസ്. ശ്രീരംഗൻ, സലിം പാണന്റെമുക്ക്,കടക്കാവൂർ അശോകൻ, വി. ചന്ദ്രിക, ആർ. വിജയകുമാർ,ജയ വക്കം,ഊരുപൊയ്ക അനിൽ, സിറാജ് ഉല്ലാസ്, നാസർ മണനാക്ക്, ശാസ്താവട്ടം രാജേന്ദ്രൻ, പ്രീത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *