ആറ്റിങ്ങൽ : ആലംകോട് സ്വദേശിനിയും കഴക്കൂട്ടത്തെ കോളേജിൽ കംപ്യൂട്ടർ കോഴ്സിനു പഠിച്ചു വന്നിരുന്ന ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ കൈയ്യിൽ നിന്നും 25 പവൻ സ്വർണ്ണാഭരണങ്ങളും 2.5 ലക്ഷം രൂപയും കൈക്കലാക്കിയ ശേഷം വിദേശത്തേയ്ക്ക്
കടന്നു കളഞ്ഞ പ്രതി പാലോട് വിതുര പെരിങ്ങമല എൻ ടി ബംഗ്ലാവിൽ ഷജിൻ സിദ്ദിഖ് (33) ആണ് രണ്ട് വർഷത്തിന് ശേഷം ആറ്റിങ്ങൽ പോലീസ് പിടിയിലായത്. വിവാഹിതനായ ഷജിൻ സിദ്ദിഖ് അവിവാഹിതനാണെന്ന് പറഞ്ഞ് പെൺകുട്ടിയെ സ്നേഹം നടിച്ച് വിവാഹം കഴിക്കാമെന്നു പറഞ്ഞ് 2022 സെപ്റ്റംബറിൽ ആറ്റിങ്ങൽ നിന്നുംകൂട്ടി കൊണ്ടു പോയി തിരുവന്തപുരത്തെ ഹോട്ടലിൽ വച്ച് നിരവധി തവണ പീഡിപ്പിച്ച ശേഷം സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുകയും പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയ പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. 2023 ജനുവരിയിൽ പെൺകുട്ടി നൽകിയ പരാതിയിന്മേൽ ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി തിരികെ വരുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത് ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ. ജിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ് ഐ മാരായ സജിത്ത്. എസ്, ജിഷ്ണു എം.എസ്, ഗ്രേഡ് എസ് ഐ ഷാനവാസ്, എസ് സി പി ഓ അനിൽ കുമാർ, ശരത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വിവാഹിതനായ പ്രതി അവിവാഹിതനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ പീഡിപ്പിച്ചിട്ടുള്ളതായും വിവരം പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
