കിഴുവിലം : ഗ്രാമപഞ്ചായത്തിലെ പാവൂർകോണം രണ്ടാം വാർഡിൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എസ് എസ് എൽ സി , +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യും ആശാവർക്കർ,
അംഗൻവാടിവർക്ർ എന്നിവരെയും ആദരിക്കുന്ന ചടങ്ങ് ബഹുമാനപ്പെട്ട ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് നിർവഹിച്ചു ശ്രീ ശ്യാം കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ പ്രസിഡന്റ് ശ്രീ അൽ അമീൻ സ്വാഗതം ആശംസിച്ചു കിഴുവിലം മണ്ഡലം പ്രസിഡന്റു കടയറ ജയചന്ദ്രൻ, മുൻ പഞ്ചായത്ത് ശ്രീ അൻസാർ, മുൻ മണ്ഡലം പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീ AS ശ്രീകണ്ഠൻ, യൂത്ത് കോൺഗ്രസ് മുൻമണ്ഡലം പ്രസിഡന്റ് ശ്രീ ഷമീർ ജനപ്രതിനിധികളായ ശ്രീ അനന്തകൃഷ്ണൻ നായർ ,ശ്രീമതി ജയന്തി കൃഷ്ണൻ, ശ്രീമതി വത്സലകുമാരി, ശ്രീമതി സലീന, ബ്ലോക്ക് ഭാരവാഹികളായ ശ്രീ ഷാനവാസ് എംകെകെ ,
ഷെരീഫ്,

ഷൈജു, പി എ റഹീം, നൗഷാദ്, രാജിവ്, അനന്തൻ, രാമചന്ദ്രൻ നായർ, രവീന്ദ്രൻനായർ , സുകുമാരൻനായർ , സതീഷ്,
അൻസാർ,
കബീർ, ദിനിമോൾ,തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
വയനാട്ടിലെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹജീവികളെ അനുസ്മരിച്ചുകൊണ്ട്ആദരാഞ്ജലികൾ അർപ്പിച്ചു
കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചുകൊണ്ട് ഈ വിജയം ഇനിയും ആവർത്തിക്കണമെന്നും ഇന്ന് സ്കൂളുകളിലും കലാലയങ്ങളിലും അപകടകരമായി വളരുന്ന ലഹരിയുടെ ആസക്തി തുടച്ചുനീക്കുവാൻ മുന്നണി പോരാളികൾ ആവണമെന്നും മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനതയെ സൃഷ്ടിക്കുവാനുമായി പ്രവർത്തിക്കുന്ന ഒരു നല്ല പഠിതാവും യുവതയും ആയിരിക്കണമെന്നും അടൂർ പ്രകാശ് വിദ്യാർത്ഥികളെ ഓർമിപ്പിച്ചു കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനസേവനത്തിനായി ആറ്റിങ്ങലിൽ ഒരു അവസരം കൂടി നൽകിയ രണ്ടാം വാർഡ് നിവാസികൾക്ക് ശ്രീ അടൂർ പ്രകാശ് കൃതജ്ഞതയും രേഖപ്പെടുത്തി.

കെ സി ബി, ബോർഡ് മെമ്പർ സതി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് യോഗം അവസാനിപ്പിച്ചു.
