ചിറയിൻകീഴ് : കേരളത്തെ നടുക്കിക്കൊണ്ട് വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിന് പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുങ്ങുഴി ജംഗ്ഷനിൽ മെഴുകുതിരികൾ കത്തിച്ച് അനുശോചന യോഗം നടത്തി. കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗം ബി. മനോഹരൻ, മുതിർന്ന നേതാക്കളായ എ.കെ. ശോഭനദേവൻ, അഴൂർ വിജയൻ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. നേതാക്കളായ മാടൻവിള നൗഷാദ്, എസ്. ശിവപ്രസാദ്, എം.കെ ഷാജഹാൻ, എസ്.ജി അനിൽകുമാർ, എസ്. മധു, റഷീദ് റാവുത്തർ, രാജൻ കൃഷ്ണപുരം, ജനകലത, സുരേന്ദ്രൻ, അഴൂർ രാജു, രാജാഭായി, നിസാം, കെ. രഘുനാഥൻ, ചന്ദ്രസേനൻ, സുനിൽ ദത്ത്, ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തുചിറയിൻകീഴ്
