കിഴുവിലം. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളി ജയന്തി നൈനാൻകോണം പമ്മൻകോട് അയ്യൻകാളി നഗറിൽ സംഘടിപ്പിച്ചു.കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കടയറ ജയചന്ദ്രൻ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന അനുസ്മരണ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ മണികണ്ഠൻ കുറക്കട, നൗഷാദ് ഒഐസിസി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എസ് പി അശോകൻ, വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുരളീധരൻ, മണ്ഡലം ഭാരവാഹികളായ
സനൽ, ജയന്തൻ, സുരേഷ്, കെപിഎംഎസ് ഭാരവാഹികളായ സന്തോഷ്,, ശോഭി,
സുനിൽകുമാർ, ബിജു തുടങ്ങിയവരും പങ്കെടുത്തു. പായസ വിതരണവും നടത്തി .

