ആറ്റിങ്ങൽ. 10 വർഷങ്ങൾക്ക് ശേഷം ആറ്റിങ്ങൽ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ എസ് യു യൂണിറ്റ് രൂപീകരിച്ചു.കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ യൂണിറ്റ് കമ്മിറ്റി ഉത്ഘാടനം ചെയ്തു.ഫർഹാൻ അബ്ദുൽ മനാഫിനെ യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുത്തു. നിഖിത സിംഗിനെ യൂണിറ്റ് വൈസ് പ്രസിഡെന്റായും സൂര്യവംശ് ശംഖ്ചൂടനെ ജനറൽ സെക്രട്ടറിയായും, ശ്രീനിഷ്, രാംസ്വരൂപ് എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
