ആറ്റിങ്ങൽ: ഗവ.സിദ്ധ ചികിത്സകേന്ദ്രത്തിൽ ജീവിതശൈലീ രോഗ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടന കർമ്മം നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവഹിച്ചു.

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ ലൈലാ ബീവി സ്വാഗതം പറഞ്ഞു. ആശുപത്രി വികസന സമിതി അംഗം എം.മുരളി ആശംസകളർപ്പിച്ച് ച്ചു. ജീവിതശൈലി രോഗങ്ങളെ കുറിച്ചും സിദ്ധ ചികിത്സകളെ കുറിച്ചും സിദ്ധ ജീവിത ശൈലീ രോഗ ക്ലിനിക്കിന്റെ പ്രവർത്തനത്തെ കുറിച്ചും സീനിയർ മെഡിക്കൽ ഓഫീസർ ഡോ.വി.ബി.വിജയകുമാർ സംസാരിച്ചു.

ദൈനംദിന ഒ.പിയുടെ പ്രവർത്തനം തടസ്സപ്പെടാത്ത രീതിയിൽ ജീവിതശൈലീ രേഗ ക്ലിനിക്ക് എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ പ്രവർത്തിക്കുമെന്നും ഡോ.വി.ബി.വിജയകുമാർ അറിയിച്ചു. സിദ്ധ ആശുപത്രി മർമ്മ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ.ദേവിക.പി.എസ് കൃതജ്ഞത രേഖപ്പെടുത്തി ആറ്റിങ്ങൽ ഗ്രാമത്തുംമുക്ക് കോ-ഓപ്പറേറ്റീവ് ബാങ്കിന് പിറകുവത്താണ് സിദ്ധ ആശുപത്രി പ്രവർത്തിക്കുന്നത്.
