പെരുമാതുറ : മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ബനഡിക്റ്റിനായുള്ള തെരച്ചിൽ തുടരുന്നു.രണ്ടാം ദിവസവും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെൻ്റുമാണ് തെരച്ചിൽ നടത്തുന്നത്. കടൽ പ്രക്ഷുപ്തമായതിനാൽ രാവിലെ ഏറേ വൈകി ആരംഭിച്ച തെരച്ചിലിൽ ബനഡിക്റ്റിനെ കണ്ടെത്താനായിട്ടില്ല..
കടൽ പ്രക്ഷുപ്തമായതിനാൽ നാവികസേനയുടെ മുങ്ങൽ വിദ്ഗധർക്ക് കടലിലേക്ക് ഇറങ്ങാനാകില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിച്ചതായാണ് വിവരം. വിഴിഞ്ഞതു നിന്നും എത്തിച്ച മറൈൻ ആംബുലൻസ് ആഴകടലിലും കോസ്റ്റൽ പോലീസ് ഹാർബറിൻ്റെ തെക്ക് ദിശയിലുമാണ് ഇപ്പോൾ പരിശോധന തുടരുന്നത്.
ഇന്നലെ രാവിലെ 6 :20 ഓടെയാണ് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന വള്ളം അഴിമുഖത്ത് വെച്ച് ശക്തമായ കാറ്റിലും തിരയിലും പ്പെട്ട് മറിഞ്ഞത്. ബനഡിക്റ്റിനോടൊപ്പം ഉണ്ടായിരുന്ന 3 തൊഴിലാളികൾ അപകടത്തിൽ രക്ഷപ്പെട്ടിരുന്നു.അഞ്ചുതെങ്ങ് സ്വദേശി ജോബോയ്യുടെ സിന്ദുയാത്ര മാതാ എന്ന വള്ളമാണ് മറിഞ്ഞത്. കഴിഞ്ഞ ജൂണിലും ജോബോയുടെ മറ്റൊരു വള്ളം മറിഞ്ഞ് വിക്ടർ എന്ന തൊഴിലാളി മരണപ്പെട്ടിരുന്നു
