മുട്ടപ്പലം : വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ജീവഹാനി സംഭവിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്, ദുരിതമനുഭവിക്കുന്നവർക്ക് ഒപ്പം കൈത്താങ്ങായി നിൽക്കേണ്ടതിന്റെ ആവശ്യകത ഓർമിച്ചു കൊണ്ടും ഇന്ത്യയുടെ 78- മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പതാക മുട്ടപ്പലം പ്ലാമൂട് പുത്തൻപള്ളി അങ്കണത്തിൽ ജമാഅത്ത് പ്രസിഡന്റ് ജനാബ് എം റഹീം, ഇമാം നാസറുദ്ദീൻ മൗലവി, മുൻ പ്രസിഡന്റ് അലിയാര്കുഞ്ഞ്, എന്നിവർ ചേർന്ന് നിർവഹിച്ചു. ജനറൽ സെക്രട്ടറി ആർ നൗഷാദ്, മൂലവട്ടം നിസ്കാരപ്പള്ളി ഇമാം മഹീൻ കണ്ണ് മുസ്ലിയാർ, കമ്മിറ്റി അംഗങ്ങളായ നാസർ അബ്ദുൽ റസാക്ക്, ഷാഫി ബഷീർ, മുജീബ്, നസീർ, മജീദ് എന്നിവർ പ്രസംഗിച്ചു, അബ്ദുൽ റഷീദ്, അമീനുള്ള, സഅദ്, എന്നിവർ സന്നിഹിദരായിരുന്നു, വൈസ് പ്രസിഡന്റ് എ ആർ ഷാഫി നന്ദി പറഞ്ഞ്.
