പൂവച്ചൽ : ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പുറകിൽ അമിതവേഗത്തെത്തിയ കാർ കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി റഫീഖ് (49) വയസ്സാണ് മരിച്ചത് പൂവച്ചൽ നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത് അമിതവേഗത്തിലാണ് കാർ എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു കാർ ഓട്ടോയിൽ ഇടിച്ചതിനെ തുടർന്ന് റഫീഖ് റോഡിന് സമീപത്തെ മതിലിലേക്ക് തെറിച്ചു വീഴുകയായിരുന്നു തലയ്ക്ക് സാരമായ ക്ഷതം ഏൽക്കുകയും ചെയ്തു ഇതാണ് മരണകാരണം റഫീക്കിന്റെ മൃതദേഹം ഇപ്പോൾ നെയ്യാർ മെഡിസിറ്റി ആശുപത്രിയിലാണ്
