January 15, 2026

കടയ്ക്കാവൂർ : മഹാത്മാ അയ്യൻകാളി എഡ്യൂകേഷണൽ അഗ്രിക്കൾച്ചർ ടൂറിസം സാംസ്കാരിക സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻകാളി യുടെ 161 മത് ജന്മദിനം ആചരിച്ചു. സൊസൈറ്റി പ്രസിഡൻ്റെ ബി.എസ് അനൂപിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം മുൻ നിയമസഭ സ്പീക്കർ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു.
ജാതിക്കോമരങ്ങളെ വില്ലുവണ്ടിയിലെത്തി വിറപ്പിച്ച നവോത്ഥാന നായകനായിരുന്നു അയ്യൻ കാളി എന്നും
കേരളത്തിൽ നിലനിന്നിരുന്ന ജാതി ഭ്രാന്തിനും അധഃസ്ഥിതരുടെ കഷ്ടപ്പാടുകൾക്കും അസമത്വങ്ങൾക്കും എതിരെ പോരാടിയ സാമൂഹിക പരിഷ്കാർത്താവ് എന്ന നിലയിലും,കേരള ചരിത്രത്തിൽ പകരം വെയ്ക്കാനില്ലാത്ത നാമമാണ് മഹത്മാ അയ്യങ്കാളിയുടേതെന്ന് വി.എം. സുധീരൻ പറഞ്ഞു.മനുഷ്യ…

Leave a Reply

Your email address will not be published. Required fields are marked *