January 15, 2026

വർക്കല: കർക്കടക വാവുബലിക്ക് പാപനാശത്ത് എത്തുവരുടെ സുരക്ഷയ്ക്കും ഗതാഗത സൗകര്യത്തിനുമായി വർക്കലയിൽ ഗതാഗത നിയന്ത്രണം വർക്കല ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയുടെ യോഗ തീരുമാനപ്രകാരം താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്. വെള്ളിയാഴ്ച (02-08- 2024) വൈകുംന്നേരം മുതൽ ശനിയാഴ്ച (03-08-2024) ഉച്ചവരെയാണ് നിയന്ത്രണം. പാലച്ചിറ, പുത്തൻചന്ത ഭാഗങ്ങളിൽ നിന്നും പാപനാശത്തേക്ക് വരുന്ന ബസ്സുകൾ വർക്കല, പുന്നമൂട്, കൈരളിനഗർ വഴി ആൽത്തറമൂട്ടിലെത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം മൈതാനം വഴി തിരികെപ്പോകണം. കാപ്പിൽ ഭാഗത്ത് നിന്നും വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ ഇടവ പ്രസ് മുക്കിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് മാന്തറ, അഞ്ച്മുക്ക് വഴിയും, ബസുകൾ ഇടവ മൂന്നുമൂല, സംഘംമുക്ക്, അഞ്ചുമുക്ക് വഴിയും വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകേണ്ടതാണ്. അയിരൂർ, നടയറ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ നടയറ നിന്നും ഇടത്തേക്ക് തിരിഞ്ഞ് എസ്.എൻ. കോളേജ്, പാലച്ചിറ, പുത്തൻചന്ത, മൈതാനം, പുന്നമൂട്, കൈരളിനഗർ വഴി വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം. കാപ്പിൽ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുന്നമൂട്, ജനതാമുക്ക്, ഇടവ വഴി പോകണം. കിളിത്തട്ടുമുക്ക് നിന്നും ആൽത്തറമൂട്, കൈരളിനഗർ എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. പാർക്കിങിന് വിവിധയിടങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ശിവഗിരി എസ്.എൻ.കോളേജ്, എസ്‌.എൻ. സീനിയർ സെക്കൻഡറി സ്കൂൾഎന്നിവിടങ്ങളിൽ എല്ലാ വാഹനങ്ങളും പാർക്ക് ചെയ്യാം. ഹെലിപാഡ്,പെരുംകുളം, നടയ്ക്കാവുമുക്ക്, റെയിവേ സ്റ്റേഷൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ കാർ, ഇരുചക്രവാഹനങ്ങൾ എന്നിവ പാർക്ക് ചെയ്യാം. പുന്നമൂട് ഗവ. ഐ.ടി.ഐ., വാച്ചർമുക്ക്, നന്ദാവനം, മൈതാനം കൃഷിഭവന് സമീപം, ആയുർവേദ ആശുപത്രിക്ക് സമീപം എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാമെന്ന് വർക്കല പോലീസ് അറിയിച്ചു. മറ്റ് സ്ഥലങ്ങളിൽ യാതൊരുവിധ പാർക്കിങ്ങും അനുവദിക്കില്ല. അനധികൃത പണപ്പിരിവും അനധികൃത കച്ചവടവും നിരോധിച്ചതായും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *