തിരുവനന്തപുരം : നെയ്യാറ്റിൻകര അറക്കുന്നിൽ കിടപ്പുരോഗിയായ മകളുടെ കഴുത്ത് മുറിച്ച് കൊല്ലാൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി. അറക്കുന്നു സ്വദേശി ലീല (75)യാണ് മരിച്ചത്. മകൾ ബിന്ദു (48) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബിന്ദുവിന്റെ കഴുത്തറുത്ത ശേഷമാണ് ലീല ആത്മഹത്യ ചെയ്തത്. ഹൃദ്രോഗത്തിന് ചികിത്സയായ ബിന്ദുവിനെ പരിചരിക്കാനും ചികിത്സിക്കാനും ഉള്ള ബുദ്ധിമുട്ടാണ് കൃത്യത്തിന് കാരണമെന്നാണ് പോലീസ് പ്രാഥമികമായി പറയുന്നത്
നിരാലംബയും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉള്ള എഴുപത്തഞ്ചുകാരിയായ ലീല മകളുടെ ചികിത്സ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന വിഷമത്തലായിരുന്നു. ലീലയുടെ ഭർത്താവ് ഏതാനും മാസങ്ങൾക്കു മുമ്പ് മരിച്ചിരുന്നു. അടുത്തിടെ ഹൃദ്രോഹത്തെ തുടർന്ന് ഏക മകനും മരണത്തിന് കീഴടങ്ങിയതോടെ കുടുംബം തികച്ചും അനാഥമായി.
