ആറ്റിങ്ങൽ. വൈകുന്നേരം 3:00 മണിയോടെയാണ് പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം സ്വയംവര സിൽക്സിന് മുന്നിൽ വാഹനാപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷ യൂ ടേൺ തിരിയുന്നതിനിടെ കൊല്ലം ഭാഗത്തേക്ക് പോയ പിക്കപ്പ് ഇടിച്ചാണ് അപകടം. റോഡിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽ പെട്ട യാത്രക്കാരിയുടെ കൈയ്ക്കു ഗുരുതര പരിക്കേറ്റു ഇവരെ വലിയ കൂന്നു താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
